ജിമെയിലിൽ നിന്നും സൌജന്യമായി SMS [ എസ് എം എസ് ] അയക്കുന്നതെങ്ങനെ ?

ജിമെയിലിൽ നിന്നും നിങ്ങൾക്ക് ഒരു ദിവസം 50 സന്ദേശങ്ങൾ വരെ  സൌജന്യമായി അയക്കാൻ കഴിയും . നിങ്ങളുടെ ജിമെയിൽ കോണ്ടാക്ടിൽ ഉള്ള ആളുകൾക്ക് ' ജിമെയിൽ ചാറ്റ് ' ഉപയോഗിച്ചാണ്  സൌജന്യ എസ് എം എസ് അയക്കുന്നത് . ഇതിനായി 'ചാറ്റ് ലാബിൽ ' SMS ഓപ്ഷൻ ഇനേബിൾ ചെയ്തിരിക്കണം .

ജിമെയിലിൽ നിന്നും സൌജന്യമായി SMS അയക്കുന്ന വിധം

1. ചാറ്റ് ബോക്‌സിലെ  ' ‘Search or invite friends’ കോളത്തിൽ നിങ്ങളുടെ സുഹുർത്തിന്റെ പേര് ടൈപ്പ് ചെയ്യുക .

2.  പേരിന്റെ വലതു ഭാഗത്തായി കാണുന്ന ഓപ്ഷനുകളിൽ നിന്നും 'Send SMS' തിരിഞ്ഞെടുക്കുക .
3.  Save  ക്ലിക്ക് ചെയ്യുക
4.  നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക
5  Enter കീ അമർത്തുക

നിങ്ങളുടെ സന്ദേശത്തിനു മറുപടി കിട്ടിയാൽ 5 മെസ്സേജുകൾ കൂടി സൗജന്യമായി അയക്കാനുള്ള അവസരം ഓരോ പ്രാവിശ്യവും ലഭിക്കുന്നതാണ് .