ജിമെയിലിൽ നിന്നും സൌജന്യമായി SMS [ എസ് എം എസ് ] അയക്കുന്നതെങ്ങനെ ?

ജിമെയിലിൽ നിന്നും നിങ്ങൾക്ക് ഒരു ദിവസം 50 സന്ദേശങ്ങൾ വരെ  സൌജന്യമായി അയക്കാൻ കഴിയും . നിങ്ങളുടെ ജിമെയിൽ കോണ്ടാക്ടിൽ ഉള്ള ആളുകൾക്ക് ' ജിമെയിൽ ചാറ്റ് ' ഉപയോഗിച്ചാണ്  സൌജന്യ എസ് എം എസ് അയക്കുന്നത് . ഇതിനായി 'ചാറ്റ് ലാബിൽ ' SMS ഓപ്ഷൻ ഇനേബിൾ ചെയ്തിരിക്കണം .

ജിമെയിലിൽ നിന്നും സൌജന്യമായി SMS അയക്കുന്ന വിധം

1. ചാറ്റ് ബോക്‌സിലെ  ' ‘Search or invite friends’ കോളത്തിൽ നിങ്ങളുടെ സുഹുർത്തിന്റെ പേര് ടൈപ്പ് ചെയ്യുക .

2.  പേരിന്റെ വലതു ഭാഗത്തായി കാണുന്ന ഓപ്ഷനുകളിൽ നിന്നും 'Send SMS' തിരിഞ്ഞെടുക്കുക .
3.  Save  ക്ലിക്ക് ചെയ്യുക
4.  നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക
5  Enter കീ അമർത്തുക

നിങ്ങളുടെ സന്ദേശത്തിനു മറുപടി കിട്ടിയാൽ 5 മെസ്സേജുകൾ കൂടി സൗജന്യമായി അയക്കാനുള്ള അവസരം ഓരോ പ്രാവിശ്യവും ലഭിക്കുന്നതാണ് .  

നിങ്ങളുടെ മൊബൈൽ ഫോണിനെ ഒരു വൈ‌-ഫൈ വിതരണ കേന്ദ്രമാക്കുന്ന വിധം

നിങ്ങളുടെ മൊബൈലിൽ ഇന്റർനെറ്റ് ഡേറ്റ കണക്ഷനും , വൈ‌-ഫൈ ഹോട് സ്പോട് (wireless Hot spot) ഫെസിലിറ്റിയും ഉണ്ടെങ്കിൽ , നിങ്ങളുടെ മൊബൈലിനെ ഒരു വൈ‌-ഫൈ വിതരണ കേന്ദ്രമാക്കാവുന്നതാണ്‌ . നിങ്ങളുടെ തന്നെ മറ്റു ഉപകരണങ്ങളിലേക്കോ , സുഹുര്തുക്കളുടെ മൊബൈലിലേക്കോ നിങ്ങൾക്ക് വൈ‌-ഫൈ നൽകുവാൻ കഴിയും . ഒരു ആൻഡ്രോയ്ഡ് ഫോണിനെ മൊബൈൽ വൈ‌-ഫൈ ഹോട് സ്പോടാക്കി പ്രവർത്തിപ്പിക്കുന്ന വിധം ചുവടെ ചേർക്കുന്നു .

സെറ്റിംഗ്സ്  - വയർലസ് ആൻഡ്‌ നെറ്റ്‌വർക്ക്സ് - റ്റെതെരിങ്ങ് ആൻഡ്‌ പോർടെബിൾ ഹോട്  സ്പോട് - മൊബൈൽ എപി ( ചെക്ക്‌ മാർക്ക്‌  ചെയ്യുക)  . മൊബൈൽ എപി സെറ്റിങ്ങ്സിൽ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യുക . നിങ്ങളുടെ സുഹുർത്തിനു പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് വൈ‌-ഫൈ ആക്‌സെസ് ചെയ്യാവുന്നതാണ് .

നിങ്ങളുടെ സംശയങ്ങൾ കിനാവിന്റെ ഫെയ്സ്ബുക്ക്‌ പേജിൽ മെസ്സേജ് ആയി  അയക്കുക . കിനാവ് നിങ്ങൾക്ക് വേണ്ട സഹായങ്ങൾ നല്കുന്നതാണ് . 

http://www.facebook.com/KINAVUDOTCOM

ഫെയ്സ്ബുക്കിൽ മലയാളം ടൈപ്പ് ചെയ്യാനുള്ള എളുപ്പ വഴി

ഫെയ്സ്ബുക്കിൽ മലയാളം ടൈപ്പ് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട് . അതിൽ ഏറ്റവും എളുപ്പമായത് ഇവിടെ ചേർക്കുന്നു .

1. നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം അക്ഷരങ്ങൾ ചേർക്കുക

മലയാളം അക്ഷരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക . ഡൌണ്‍ലോഡ് ആയിട്ടുള്ള ഫയൽ ഓപ്പണ്‍ ചെയ്ത് ഇൻസ്റ്റോൾ ക്ലിക്ക് ചെയ്യുക .

2. ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുക

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക . ഓപ്പണായി വരുന്ന പേജിൽ മലയാളം തിരഞ്ഞെടുത്ത് മന്ഗ്ലിഷിൽ ടൈപ്പ് ചെയ്യുക .  ഉദാഹരണം : avan ടൈപ്പ് ചെയ്താൽ കിട്ടുന്ന ഓപ്ഷനുകളിൽ  'അവൻ ' സെലക്ട്‌ ചെയ്യുക . നിങ്ങൾക്ക് ആവിശ്യമായ വാചകം പൂർത്തിയായാൽ കോപ്പി ചെയ്തു ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസിൽ പതിക്കുക .

നിങ്ങളുടെ സംശയങ്ങൾ കിനാവിന്റെ ഫെയ്സ്ബുക്ക്‌ പേജിൽ മെസ്സേജ് ആയി  അയക്കുക . കിനാവ് നിങ്ങൾക്ക് വേണ്ട സഹായങ്ങൾ നല്കുന്നതാണ് .

http://www.facebook.com/KINAVUDOTCOM